Posts

Showing posts from October, 2024

സഹയാത്രികനൊരാൾ

Image
  ബ സ്സില്‍ വലിയ തിരക്കില്ല. മിക്ക സീറ്റിലും ഈരണ്ടുപേര്‍ ഉണ്ട്. ഒരു സീറ്റില്‍ ഒരാള്‍ മാത്രം ഇരിക്കുന്നതു കണ്ട് അവിടെച്ചെന്ന് ഇരുന്നതും, എന്നെ കാത്തിരുന്നതു പോലെ അയാളുടെ ചോദ്യം ഉടനെ വന്നു: 'പ്പോ എവട്യാ പണീ?' 'കോഴിക്കോട്ട് തന്നെ..' പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കുന്നതു തന്നെ. വലിയ പരിചയം തോന്നുന്നില്ലെങ്കിലും കണ്ടുമറന്ന മുഖം പോലെ. 'ഞാ,ന്നല്യാണ് കുട്ട്യേ അറീണ്... അച്ഛന്‍ ...' ഒരു നെടുവീര്‍പ്പിനു ശേഷം അയാള്‍ തുടര്‍ന്നു: 'ഞങ്ങള് കഴിഞ്ഞ മാസൂങ്കൂടി കണ്ടതല്ലേര്‌ന്നോ!? കെളാശ്ശോട്‌ത്തെ അമ്പലത്ത്ന്ന്...' ഓ! അപ്പോള്‍ അച്ഛനെയും എന്നെയും അറിയുന്ന ആള്‍ തന്നെയാണ്. അച്ഛന്‍ മരിച്ചിട്ട് ഇന്ന് പതിനേഴു ദിവസമാകുന്നു. 'ന്നലേര്ന്ന് പതിനാറ്, ല്ലേ?' 'ആ...' 'തിര്ന്നാവായേലേര്ന്നിരിക്കും, ല്ലേ?' 'അതെ..' 'തെരക്ക്‌ണ്ടേര്‌ന്നോ?' 'അസ്ഥ്യൊഴ്ക്കാന്തന്നെ അഞ്ചാറ് കൂട്ടര്‌ണ്ടേര്ന്നു.' 'ഉം... ശ്രാദ്ധത്തിന്‌ള്ളോര്‌ണ്ടേരിക്കും ഒര് ചോട്... ല്ലേ?' 'ആ... കൊറേ നേരം ക്യൂല് നിക്കണ്ട്യൂം വന്നു...' കുറച്ചു സമയം ഒന്നും മിണ്ടാതിരു...

പുനരപിജനനം

 അ ങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച് പൊടിഞ്ഞു തുടങ്ങിയ, എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ഗൃഹത്തിലെ വെറും തറയില്‍ കിടന്ന് യാക്കോബ് അര്‍ത്ഥമോ, അടുക്കും ചിട്ടയുമോ ഇല്ലാത്ത ചിന്തകളിലൂടെ ഭ്രാന്തമായൊരു സഞ്ചാരത്തിലായിരുന്നു. യാക്കോബ് കിടന്ന കിടപ്പില്‍ തലചെരിച്ചു നോക്കുന്നുണ്ടായിരുന്നു. വിചിത്രരൂപി, തലേന്ന് ക്യാന്‍വാസില്‍ യാക്കോബ് knife കൊണ്ട് തോണ്ടിയിട്ട മഞ്ഞ നിറത്തിന്റെ അടരുകളില്‍ വിരലോടിക്കുകയായിരുന്നു. എണ്ണച്ചായത്തിന്റെ സ്‌ട്രോക്കുകളില്‍ സാമൂഹ്യാവസ്ഥകളുടെ അമൂര്‍ത്തമായ ...

മന്ത്രവാദി

ഭാര്‍ഗ്ഗവേട്ടന് തീരെ സുഖല്യത്രേ! അവടൊന്ന് പൊയ്‌ക്കോണ്ടു ഗോപ്യേ...' മുറുക്കാനുമെടുത്ത് തിണ്ടുകോലായില്‍ വന്നിരുന്ന് അമ്മ പറഞ്ഞു. 'അവശനായി. ഞാ,ന്നലെ വസന്തേനെ കണ്ടപ്പഴാ അറീണ്. അഞ്ചാറ് മാസായിട്ട് കെടപ്പാത്രേ!' പോകാം എന്ന അര്‍ത്ഥത്തില്‍ ഞാനൊന്ന് മൂളി. 'ചെയ്ത്‌പോയ കര്‍മ്മങ്ങള്‌ടെ ഫലം..! ശത്രുതള്ളോരെത്രയാ,ള്ളത്! ഉം, പറയുമ്പൊ ഒക്കെപ്പറയണല്ലോ; ഈ ദേശത്താര്ക്കും മൂപ്പരെക്കൊണ്ടൊര് ദോഷോല്ല്യേര്ന്ന്... പൊറന്നാട്ട്വേരേര്ന്നിലേ?, മൂപ്പരെ ആവശ്യക്കാര്...!? മുറ്റത്ത്, വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു, പഴയ ഭാര്‍ഗ്ഗവേട്ടനെ... ചെറുപ്പത്തില്‍, ഞങ്ങള്‍ ഈ നാട്ടിലെ കുട്ടികള്‍ക്കൊക്കെ ഏറ്റവും ഭയം ഭാര്‍ഗ്ഗവേട്ടനെയായിരുന്നു. ഭാര്‍ഗ്ഗവേട്ടന്‍ മന്ത്രവാദിയാണ്. ഒടിമറച്ചിലും ഉണ്ടത്രേ!! ആറടി നീളത്തില്‍, വെളുത്ത് മെലിഞ്ഞ്, കണ്ടാല്‍ ഒരു യോഗ്യന്‍ തന്നെയായിരുന്നു. അന്ന് ഞങ്ങളുടെ വീടിന്റെ കിഴക്കേതില്‍, നാലാമത്തെ വീടായിരുന്നു; ഭാര്‍ഗ്ഗവേട്ടന്റേത്. ഇന്ന് ഒരു പത്തു വീടെങ്കിലും പുതുതായി ഞങ്ങളുടെ വീടുകള്‍ക്കിടയില്‍ ഉണ്ട്. വീട്ടില്‍ നിന്നിറങ്ങിയാല്‍, സ്‌കൂളെത്തും വരെ പാടവരമ്പത്തുകൂടെയ...

സന്ദർശനം

  മ രുന്നിന്റെ  ക്ഷീണത്തില്‍ ഒന്നു മയങ്ങിയുണര്‍ന്നപ്പോഴേക്കും വൈകുന്നേരമായിരിക്കുന്നു. രണ്ടു ദിവസമായി പതിവിലേറെ സന്തോഷവാനായിരുന്നു, അയാള്‍. ആശുപത്രിച്ചുവരുകള്‍ക്കിടയിലെ മടുപ്പിക്കുന്ന ഏകാന്തത അയാളെ അലോസരപ്പെടുത്തുന്നില്ല. രാവിലെ വന്ന സിസ്റ്റര്‍ റേച്ചല്‍, താന്‍ സന്തോഷവാനായി കാണപ്പെടുന്നതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്നും, കാരണമറിയാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ നിറഞ്ഞ പ്രസരിപ്പോടെ പറഞ്ഞു: 'അതെ.., ഞാന്‍ എക്‌സൈറ്റഡാണ്... എനിക്കൊരു വിസിറ്ററുണ്ട്.' സിസ്റ്ററിന്റെ മുഖത്ത് നേരിയൊരു അമ്പരപ്പ് മിന്നി മറഞ്ഞുവെങ്കിലും അവരൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി. അയാള്‍ വളരെ പ്രശസ്തനായിരുന്നതിനാലും, സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ള ചുരുങ്ങിയ സമയത്ത് അദ്ദേഹത്തെ കാണാനെത്തുന്ന ആളുകള്‍ വളരെയേറെ ഉണ്ടാകാറുള്ളതിനാലും ആയിരിക്കാം, ഒരു വിസിറ്ററെ പ്രതീക്ഷിച്ചുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് അവര്‍ക്കൊരു അമ്പരപ്പുണ്ടാക്കിയത്. സന്ദര്‍ശകനെക്കാത്തുള്ള ഈ കിടപ്പ്... അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റൊരതിഥിയെ അയാള്‍ ഭയപ്പെട്ടുകൊണ്ടിരുന്നു... ഒരോട്ടപ്പന്തയത്തില്‍, ഇനിയേറെ മുന്നോട്ടുപോകാനാവില്ലെന്നറിഞ്ഞും കി...

ഋതു

  സന്ധ്യക്കുമുമ്പേ തുടങ്ങിയതാണ് പെണ്ണുങ്ങളെല്ലാവരും തകൃതിയായ ഒരുക്കങ്ങള്‍... ശരിക്കും ഒരു കല്യാണത്തിന്റെ മട്ടൊക്കെത്തന്നെയാണ്. വൈകുന്നേരം ഒരു നാലുമണിയൊക്കെ ആയപ്പോള്‍ത്തന്നെ ശാരികയ്ക്ക് ചോറുകൊടുത്തിരുന്നു. രാവിലെ മുതല്‍ മടുപ്പിക്കുന്ന ഒരേയിരുപ്പായിരുന്നു. ചാരുതയും ഷീനയും പരിസരങ്ങളിലൊക്കെ ചുറ്റിപ്പറ്റി നില്പാണ്. ശാരിയുടെ സ്ഥിതിയില്‍ ഒരല്പം സഹതാപമൊക്കെയുണ്ടെങ്കിലും പ്രധാനമായും ഉള്ളില്‍ ചെറിയൊരു അസൂയയും അവര്‍ക്കുണ്ടായിരുന്നു.കാരണം, മൂന്നു ദിവസമായി മുതിര്‍ന്നവരുടെ ഒരു പ്രത്യേക പരിഗണന ശാരിക്കുണ്ട്. ശാരി എട്ടാം ക്ലാസ്സില്‍ എത്തിയതേയുള്ളൂ. ചാരുവും ഷീനയും പത്തിലാണ്. പക്ഷേ, കണ്ടാല്‍ ശാരിക്കാണ് രണ്ടുപേരെക്കാളും മൂപ്പു തോന്നുക. ചാരുത സ്‌കൂളിലെ പ്രധാന കായികതാരം കൂടിയാണ്. മൂവായിരം മീറ്റര്‍ ഓട്ടമാണവളുടെ ഇഷ്ടയിനം. എന്നും സ്‌കൂള്‍ വിട്ടശേഷം ഒരു മണിക്കൂറോളം സ്‌കൂള്‍ഗ്രൗണ്ടിലെ പ്രാക്ടീസിനു ശേഷമാണവള്‍ വീട്ടിലെത്തുക. ഷീനയുടെ വീട് ചാരുതയുടെയും ശാരികയുടെയും വീടിന്റെ തൊട്ടയല്‍പക്കത്താണ്. ഈ മൂന്നു ദിവസവും സ്‌കൂള്‍ വിട്ടു വന്നാല്‍ മുഴുവന്‍ സമയവും ഷീന, ചാരുവിന്റെയും ശാരിയുടെയും വീട്ടിലായിരുന്നു. വ്യാഴാഴ്ച, സ...